Skip to main content

വിജ്ഞാനകേരളം: ഏകദിന പരിശീലനവും ഉന്നതതല യോഗവും വ്യാഴാഴ്ച (ജനുവരി 9)

കേരളാ നോളജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ വിജ്ഞാനകേരളം എന്ന പേരിൽ വിപുലീകരിക്കും. സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും ജനകീയ പങ്കാളിത്തത്തിലൂടെയും നടപ്പിലാക്കാനുദ്ദേശിക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച ഏകദിന പരിശീലനവും ഉന്നതതലയോഗവും വ്യാഴാഴ്ച (ജനുവരി 9) നടക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് ഏകദിന പരിശീലനം. 10.30 ന് കോട്ടയം ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ വിജ്ഞാനകേരളം അഡൈ്വസർ ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും.

date