Skip to main content

ഏകദിന പരിശീലനം സംഘടിപ്പിച്ചു

കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കില, വിജ്ഞാന പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിജ്ഞാനകേരളം ജില്ലാതല ഏകദിന പരിശീലനം  കുളനട പ്രീമിയം കഫെ ഹാളില്‍ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത് കുമാര്‍ അധ്യക്ഷനായി.  എട്ട് ബ്ലോക്കുകളില്‍ നിന്നും നാലു മുന്‍സിപ്പാലിറ്റിയില്‍ നിന്നുമായി നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍  സ്ട്രാറ്റജിക് കൗണ്‍സിലിനാണ് (കെ-ഡിസ്‌ക്) നടത്തിപ്പ് ചുമതല. ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോം വഴി 20 ലക്ഷംപേര്‍ക്ക് തൊഴില്‍  ലഭ്യമാക്കുകയാണ് ലക്ഷ്യം. എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ. ഡിപ്ലോമ, ബിരുദം, പോസ്റ്റ് ഗ്രാജുവേഷന്‍, എന്‍ജിനീയറിങ്ങ്, നഴ്‌സിങ്, മാനേജ്‌മെന്റ്‌റ് യോഗ്യതയുളളവര്‍ക്ക് തൊഴിലവസരമുണ്ട്.  ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ് ആദില, ബി ഡി എം സി ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date