Skip to main content

പി.ജി മെഡിക്കൽ: മെഡിക്കൽ ബോർഡ് 10ന്

പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ നൽകിയ ഭിന്നശേഷി വിഭാഗക്കാർക്കായുള്ള മെഡിക്കൽ ബോർഡ് 10ന് രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ പി.ജി കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്സ്. 126/2025

date