Post Category
പി.ജി മെഡിക്കൽ: ഓപ്ഷൻ രജിസ്‌ട്രേഷൻ
2024 ലെ പി.ജി മെഡിക്കൽ കോഴ്‌സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിനായി സർക്കാർ/ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേയും ആർ.സി.സി.യിലേയും സീറ്റുകളിലേക്ക് www.cee.kerala.gov.in വഴി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. 2024 ലെ പി.ജി മെഡിക്കൽ മെരിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും നീറ്റ് യോഗ്യതയിൽ ഇളവ് നൽകിയത് മൂലം പുതിയതായി അപേക്ഷിച്ചവർക്കും 13ന് വൈകിട്ട് 3 മണി വരെ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
പി.എൻ.എക്സ്. 127/2025
date
- Log in to post comments