Skip to main content

തേക്ക് തടി ലേലം

കോതമംഗലം താലൂക്ക് നേര്യമംഗലം വില്ലേജ് സർവ്വെ 161/1 നമ്പരിൽ ഉൾപ്പെട്ട സ്ഥലത്ത് മുറിച്ചിട്ടിരിക്കുന്ന തേക്ക് കഷണങ്ങൾ ജനുവരി 30-ന് രാവിലെ 11-ന് കോതമംഗലം ഭൂരേഖ തഹസിൽദാരോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നേര്യമംഗലം വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. താല്പര്യമുള്ളവർ 2500 രൂപ നിരതദ്രവ്യം കെട്ടിവച്ച്  പങ്കെടുക്കണം. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ബാധകമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ ഫെബ്രുവരി 10-ന് രാവിലെ  11 നും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ ഫെബ്രുവരി 25 ന് രാവിലെ  11 നും നടപടിക്രമങ്ങൾ പാലിച്ച് ലേല നടപടികൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ നേര്യമംഗലം വില്ലേജ് ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ ലഭിക്കും.

date