Skip to main content

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. പത്താം ക്ലാസ്സ് മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയുള്ള റെഗുലര്‍ കോഴ്‌സുകളുടെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരും മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരുമായ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 26ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. നിശ്ചിത അപേക്ഷാ ഫോറം www.sainikwelfarekerala.org  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. സര്‍ക്കാരില്‍ നിന്നും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍, നവോദയ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ എന്നിവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല.ഫോണ്‍: 0471- 2472748.

date