Post Category
ഇൻക്യുബേഷൻ സെന്ററിൽ അപേക്ഷ ക്ഷണിച്ചു
അങ്കമാലി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ആരംഭിക്കുന്ന ഇൻക്യുബേഷൻ സെന്ററിൽ സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം.എസ്.എം.ഇ കൾക്കും അപേക്ഷിക്കാം. സഹകരണം, സർഗാത്മകത, ഉൽപാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഇൻക്യുബേഷൻ അഥവാ കോ-വർക്കിംഗിനായി 21 അത്യാധുനിക ഇൻകുബേഷൻ/ വർക്ക്സ്പെയ്സ് ക്യുബിക്കിളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. താൽപര്യമുള്ളവർ www.kied.info/Incubation/ ൽ ജനുവരി 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890/0484 2550322/9446047013/7994903058.
.
date
- Log in to post comments