Post Category
സ്ട്രേ വേക്കൻസി അലോട്ട്മെന്റ്: അപേക്ഷ ക്ഷണിച്ചു
2024-ലെ പി.ജി.ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സിലേക്കുള്ള അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ താത്പര്യമുള്ളവർ ജനുവരി 10ന് ഉച്ചയ്ക്ക് 2ന് മുമ്പ് www.cee.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഓപ്ഷനുകളും സമർപ്പിക്കാം. ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 10ന് ഉച്ചതിരിഞ്ഞ് 3 മണിവരെയാണ്. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300.
പി.എൻ.എക്സ്. 143/2025
date
- Log in to post comments