Skip to main content
.

കഫെ കുടുംബശ്രീ ഭക്ഷ്യ മേള ജനുവരി 23 മുതല്‍ മൂന്നാറിൽ 

 

 

മുന്നാർ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ജനുവരി 23 മുതല്‍ 27 വരെ നടക്കുന്ന കഫെ കുടുംബശ്രീ ജില്ലാ തല ഭക്ഷ്യ ഉ വിപണന മേളയുടെ പോസ്റ്റര്‍ പ്രകാശനം ദേവികുളം എം.എല്‍.എ എ. രാജ നിര്‍വഹിച്ചു. ഇടുക്കി കുടുംബശ്രീ എ. ഡി. എം. സി ഷിബു, മൂന്നാര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഹേമലത, ഡി.പി.എം സേതുലക്ഷ്മി കെ. എസ്., എം.ഇ.സി മാര്‍ എന്നിവര്‍ പങ്കെടുത്തു.

മേളയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും ഉൽപന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ ലൈവ് ഫുഡ് സ്റ്റാളുകള്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റാളുകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

ജനങ്ങള്‍ക്ക് വ്യത്യസ്ത രുചി അനുഭവങ്ങള്‍ നല്‍കുവാനുള്ള സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ മേള, കുടുംബശ്രീ സംരംഭകരുടെ കഴിവുകളുടെയും വിവിധ രുചികളുടെയും സംഗമ വേദിയാവും.

ഫോട്ടോ :

മുന്നാർ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ജനുവരി 23 മുതല്‍ 27 വരെ നടക്കുന്ന കഫെ കുടുംബശ്രീ ജില്ലാ തല ഭക്ഷ്യ ഉ വിപണന മേളയുടെ പോസ്റ്റര്‍ പ്രകാശനം ദേവികുളം എം.എല്‍.എ എ. രാജ നിര്‍വഹിക്കുന്നു

 

date