Skip to main content

വലിച്ചെറിയൽ വിരുദ്ധ വാരാചരണം: ചെറുതോണിയിൽ ഫ്ലാഷ് മോബ്

 

 

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനോടനുബന്ധിച്ച് "വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ" ഭാഗമായി ഗവൺമെൻറ് എൻജിനീയറിങ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ഇന്ന് ( ജനുവരി10 വെള്ളി) രാവിലെ 9.30 മണിക്ക് ചെറുതോണി ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നു. മാലിന്യം പൊതു നിരത്തിൽ വലിച്ചെറിയുകയോ കത്തിക്കയോ ചെയരുത് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലാഷ് മോബ് നടത്തുക. സംഗീതത്തിൻ്റെ അകമ്പടിയോടെ ചടുല നൃത്തരൂപങ്ങളുടെ വൈവിധ്യമാർന്ന ആവിഷ്കാരം ചെറുതോണിയിൽ അരങ്ങേറും.

 

date