Post Category
കേരള ജല അതോറിറ്റി :ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുക്കാം *അവസാന തിയ്യതി മാർച്ച് 15
കേരള ജല അതോറിറ്റിയിലെ പെൻഷൻകാർക്കുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി 2025 മാർച്ച് 31 ന് അവസാനിക്കും. അതിനാൽ അവ പുതുക്കാൻ അവസരം. നിലവിലെ പോളിസിയിൽ തുടരേണ്ടവർ പുതുതായി അപേക്ഷ നൽകേണ്ടതില്ല. ഇൻഷുറൻസിൽ നിന്നും വിട്ടുപോകാൻ താല്പര്യമുള്ളവർ വെള്ള പേപ്പറിൽ അപേക്ഷ നൽകണം. പുതുതായി ചേരുന്നവർ കേരള ജല അതോറിറ്റിയുടെ വെബ്സൈറ്റിലോ , ഡിവിഷൻ ഓഫീസുകളിലോ ലഭ്യമാക്കിയിട്ടുള്ള പെർഫോർമയിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് ആ വിവരം വിവരം മാർച്ച് 15 നകം രേഖാമൂലം ചീഫ് എഞ്ചിനീയർ (എച്ച് .ആർ .ഡി & ജനറൽ ), കേരള ജല അതോറിറ്റി, ജലഭവൻ , തിരുവനന്തപുരം എന്ന വിലാസത്തിലോ kwa.tvm.e11@gmail.com എന്ന ഇ മെയിൽ വഴിയോ അറിയിക്കുക അറിയിക്കേണ്ടതാണ് . മാർച്ച് 15 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments