കായിക മഹോത്സവം: സംഘാടകസമിതി രൂപീകരിച്ചു
ജനുവരി 25, 26 തീയതികളില്‍ മലപ്പുറത്തും പെരിന്തല്‍മണ്ണയിലുമായി നടക്കുന്ന കായിക മഹോത്സവത്തിന്റെ നടത്തിപ്പിനായി നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ചെയര്‍മാനും സി. സുരേഷ് ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. മലപ്പുറം നഗരസഭ ഷെല്‍റ്റര്‍ ഹോമില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് വി.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
അറിയപ്പെടാത്ത കായിക ഇനങ്ങള്‍ പരിചയപ്പെടുത്തുക, കായിക ഇനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുക എന്നിവയാണ് കായിക മഹോത്സവത്തിന്റെ ലക്ഷ്യമെന്ന് വി.പി അനില്‍ കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി. സുരേഷ് പദ്ധതി വിശദീകരണം നടത്തി.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ സക്കീര്‍ ഹുസൈന്‍, പി.കെ അബ്ദുല്‍ ഹക്കീം, പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കബഡി കോച്ച് എ. മഞ്ജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുജീബ് ആനക്കയം, ടി മുരുകന്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ രണ്ടാം തവണയാണ് കായിക മഹോത്സവം സംഘടിപ്പിക്കുന്നത്.
- Log in to post comments