Skip to main content

ജില്ലാ പഞ്ചായത്ത്‌ ഹാപ്പിനെസ് പാർക്ക് നാടിന് സമർപ്പിച്ചു

മലപ്പുറം ജില്ലയിലെ ആദ്യത്തെ പബ്ലിക് ഹാപ്പിനെസ് പാർക്ക് മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പറായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്ററുടെ നാമധേയത്തിൽ മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ നാടിനു സമർപ്പിച്ചു.  വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. 

 

ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ 80 ലക്ഷം രൂപ വകയിരുത്തിയാണ് ആതവനാട് മാട്ടുമ്മൽ ഗവ: ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുന്ന വിശാലമായ ഹാപ്പിനെ സ് പാർക്ക് യഥാർഥ്യമാക്കിയത്.  പാർക്കിനോടനുബന്ധിന്ധിച്ചുള്ള ഓപൺ ജിംനേഷ്യം ഉദ്ഘാടനം  വൈസ് പ്രസിഡണ്ട് ഇസ്മയിൽ മൂത്തേടം നിർവഹിച്ചു. 

 

സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം നിർമ്മിക്കുന്ന ആദ്യത്തെ ഹാപ്പിനെസ് പാർക്കാണിത്. വിനോദത്തിനും വ്യായാമത്തിനും വിജ്ഞാന സമ്പാദനത്തിനും ഉപകരിക്കുന്ന വിധത്തിലാണ് പാർക്ക് സംവിധാനിച്ചിട്ടുള്ളത്. 

 

ഡിവിഷൻ മെമ്പർ ബഷീർ രണ്ടത്താണി ആമുഖ പ്രഭാഷണം നടത്തി. ഹംസ മാസ്റ്റർ അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്തംഗം അഡ്വ: പി.വി. മനാഫ്  നിർവ്വഹിച്ചു. ഹാപ്പിനസ് പാർക്കിന്റെ നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കിയ ടി.കെ. ഹുസൈന് ജില്ലാപഞ്ചായത്തിൻ്റെ ഉപഹാരം പ്രസിഡണ്ട് എം.കെ റഫീഖ സമർപ്പിച്ചു. 

സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ നസീബാ അസീസ്, സറീന ഹസീബ്, അംഗങ്ങളായ പി.കെ.സി.അബ്ദുറഹിമാൻ, ഫൈസൽ എടശ്ശേരി, എ.പി.സബാഹ്, കെ.പി ഷഹർബാൻ, റൈഹാനത്ത് കുറുമാടൻ, സുഭദ്ര ശിവദാസൻ, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. സിനോബിയ, വൈസ് പ്രസിഡണ്ട് കെ.ടി. ഹാരിസ് , ജാസിർ പുന്നത്തല കെ.ടി. ആസാദ്, പി.ടി. ഫൗസിയ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ് ബിജു,  ടി.മുഹമ്മദ് ഇസ്മയിൽ, ആബിദ് മുഞ്ഞക്കൽ, പവിത്രൻ, പ്രിൻസിപ്പൽ സുഹൈൽ സാബിർ, ഹെഡ് മിസ്ട്രസ് പ്രീതാകുമാരി, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, എം. അഹമ്മദ് മാസ്റ്റർ, പി.ടി.എ. ഭാരവാവികളായ ഉസ്മാൻ പൂളക്കോട്ട്, യാഹു കോലിശേരി, ഖദീജ, ഒ.എസ്.എ പ്രതിനിധി ഉമ്മർ ഭായി  സംസാരിച്ചു.

date