Skip to main content

നിയമസഭാ പുസ്തകോത്സവം: ക്വിസ് മത്സര വിജയികൾ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിങ്ങനെ അഞ്ച് മേഖലാതലങ്ങളിലെ പ്രാഥമിക മത്സരങ്ങളിൽ നിന്നുമായി തെരഞ്ഞെടുത്ത സ്കൂൾ വിദ്യാർഥികൾക്കായി നിയമസഭ മന്ദിരത്തിൽ സെമി/ ഫൈനൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗവ. ഇളമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നിള രാജു, സാധിക ഡി.എസ് എന്നിവർ ഒന്നാം സ്ഥാനവും മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അനന്യ പി.എസ്, ആദിദേവ് പി.എസ് എന്നിവർ രണ്ടാം സ്ഥാനവും പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നിരഞ്ജൻ വി, അർജുൻ എസ്. കുമാർ എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള മെമന്റോ, ക്യാഷ് അവാർഡ്, ബുക്ക് കൂപ്പൺ എന്നിവ ഐ.ബി സതീഷ് എം.എൽ.എ, നിയമസഭാ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ, മുൻ എം.എൽ.എ ശബരീനാഥൻ എന്നിവർ വിതരണം ചെയ്തു.

പി.എൻ.എക്സ്. 142/2025

date