Post Category
സ്നേഹഭവനം താക്കോല്‍ ദാനം
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരണപ്പെട്ട കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനിലെ ഫാം ലൈവ്ലിഹുഡ് ജില്ലാ പ്രോഗാം മാനേജരായിരുന്ന പി.ആര്. രാംനേഷിന് ഇടുക്കി ജില്ലയിലെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് നിര്‍മ്മിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ ദാനം തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ജനുവരി 11 ന് രാവിലെ 10.30 ന് നിര്‍വഹിക്കും. രാംനേഷിന്റെ ജന്മനാടായ തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തിലെ 10-ാം വാര്‍ഡിലാണ് സ്നേഹവീട് നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്ന് പെരിഞ്ചേരി തിരുഹൃദയ ചര്‍ച്ച് പാരീഷ്ഹാളില്‍ ചേരുന്ന യോഗത്തില്‍ നാട്ടിക എംഎല്‍എ സി.സി. മുകുന്ദന് അധ്യക്ഷത വഹിക്കും
date
- Log in to post comments