Skip to main content

അഡ്വാന്‍സ് ടൂള്‍ കിറ്റ് വിതരണം നടത്തി

'ഉന്നതി'പദ്ധതിയിലൂടെ ബാംബു ആന്‍ഡ് കെയ്ന്‍ ക്രാഫ്റ്റ് മേക്കിംഗ്   പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെട്ട 33 പേര്‍ക്ക് അഡ്വാന്‍സ് ടൂള്‍ കിറ്റ് വിതരണം കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍   നടത്തി.   തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങളുടെ വികസനത്തിനുമായി 1.43 ലക്ഷം രൂപ മൊത്ത വില വരുന്ന അഡ്വാന്‍സ് ടൂള്‍ കിറ്റാണ് അമേരിക്കയിലുള്ള മലയാളി അസോസിയേഷന്‍ ആയ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് സംഭാവന ആയി നല്‍കിയത്. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീജ ഹരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.   അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അദ്ധ്യക്ഷത വഹിച്ചു കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്   പി ലൈലാബീവി, കുളത്തുപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  തുഷാര. റ്റി, കാനറ ബാങ്ക് റീജിയണല്‍ ഹെഡ്  സുബ്ബ റാവു,  കൊല്ലം കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്‌റിറ്റ്‌റ്യൂട്ട്   ഡയറക്ടര്‍   അച്യുതന്‍ ആര്‍, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജീവ് ജെ,  ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് പ്രതിനിധികളായ   സിജില്‍ പാലക്കലോടി,   ശാലു പുന്നൂസ്, പോള്‍ ജോസ്,   ജൂലി ബിനോയ്,   മഞ്ജു പിള്ള, കുളത്തുപ്പുഴ സിഡിഎസ് ചെയര്‍പേഴ്‌സണ്‍   കൈരളി സി തുടങ്ങിയവര്‍ സംസാരിച്ചു.  കൊല്ലം കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മിഷനും മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ചേര്‍ന്നു തൊഴിലുറപ്പ് പദ്ധതിയില്‍ നൂറുദിനം പൂര്‍ത്തീകരിച്ച കുടുംബങ്ങളിലെ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നടത്തുന്ന പദ്ധതിയാണ്  ഉന്നതി.

date