Skip to main content

ബി.ഫാം (ലാറ്ററൽ എൻട്രി) : അന്തിമ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിന്റെ പ്രവേശനത്തിനായി  ജനുവരി 5ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ  തയ്യാറാക്കിയ അന്തിമ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സെറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് 'B.pharm (L.E) 2024 Candidate Portal' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റാങ്ക് പരിശോധിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക്  പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്സ്. 145/2025

date