Post Category
ജോസേട്ടൻ്റെ 31 വർഷത്തെ നടപ്പിന് ഒറ്റ ദിവസം പരിഹാരം
1993 ൽ വാങ്ങിയ 20 സെന്റിനു കരം അടയ്ക്കാനായി കോതമംഗലം മേച്ചേരി വീട്ടിൽ എം സി ജോസ് നടപ്പു തുടങ്ങിയിട്ടു വർഷങ്ങളായി. വിവിധ അദാലത്തുകളിൽ പരാതി നൽകി. പക്ഷേ ഫലമുണ്ടായില്ല. ഒടുവിൽ കോതമംഗലം താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ ജോസേട്ടൻ്റെ നടപ്പിനു പരിഹാരമായി.
കോതമംഗലം വില്ലേജിലെ കുരൂർ കരയിലുള്ള സ്ഥലമാണ് ജോസേട്ടൻ വാങ്ങിയത്. കരം അടയ്ക്കാനെ ത്തിയപ്പോൾ സ്ഥലം നേരത്തേ പോക്കുവരവ് ചെയ്തതാണെന്ന മറുപടിയാണു ലഭിച്ചത്. അദാലത്തിൽ പരാതി പരിഗണിച്ച മന്ത്രി പി.രാജീവ് ജോസേട്ടന് രേഖ കൈമാറി.
date
- Log in to post comments