Skip to main content

വിജ്ഞാന ആലപ്പുഴ; സാമൂഹിക മാധ്യമപ്രചാരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

 

 

ആലപ്പുഴ ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വിജ്ഞാന ആലപ്പുഴ തൊഴില്‍മേള പദ്ധതിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ ആഡ് എന്നിവ വഴി പ്രചരിപ്പിക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഒരു മാസത്തേക്ക് സോഷ്യല്‍ മീഡിയ മാനേജിംഗ്, അവതരണ വീഡിയോ റീല്‍സ്, കണ്‍സെപ്റ്റ് റീല്‍സ്, ഡിജിറ്റല്‍ പോസ്റ്ററുകള്‍, റീല്‍സ്, ഡിസൈനിംഗ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലേക്കുള്ള വീഡിയോ കണ്ടന്‍റുകള്‍, വെബ്സൈറ്റ് എന്നിവ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷനുകളാണ് ക്ഷണിച്ചിരിക്കുന്നത്.  സെക്രട്ടറി, ജില്ലാപഞ്ചായത്ത്, കളക്ട്രേറ്റ്. പി.ഒ., ആലപ്പുഴ എന്ന വിലാസത്തില്‍ ജനുവരി 15  ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി    ക്വട്ടേഷനുകള്‍ ലഭിക്കണം.ഫോൺ 9995286006.

(പി.ആര്‍/എ.എല്‍.പി/117)

date