Skip to main content

ജില്ലാതല ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 16ന്

 

*രജിസ്ട്രേഷന്‍ തുടങ്ങി 

 

 

ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനെ കണ്ടെത്താനായി ജില്ലാ ഭരണകൂടവും ഇന്റര്‍നാഷണല്‍ ക്വിസ്സിംഗ് അസോസിയേഷനും (ഐ.ക്യു.എ.)യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഐ.ക്യു.എ. ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 16ന് രാവിലെ 9.30 ന് പൂങ്കാവ് മേരി ഇമ്മാക്യുലേറ്റ് ഹൈസ്‌കൂളില്‍ നടക്കും. 

മത്സരത്തില്‍ ജില്ലയിലെ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ടു പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കാം. www.iqa.asia എന്ന പോര്‍ട്ടലിലൂടെ ഐ.ക്യു.എ. ഏഷ്യയില്‍ ക്വിസ് പ്ലെയറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കാം. ഒരു സ്‌കൂളില്‍ നിന്നും പരമാവധി അഞ്ച് ടീമുകള്‍ക്ക് പങ്കെടുക്കാം. പ്രാഥമിക ഘട്ടവും ഫൈനലും ഉള്‍പ്പെടെ രണ്ട് ഘട്ടമായാണ് മത്സരം നടക്കുന്നത്. ഫൈനലില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 10000 രൂപ വരുന്ന പ്രൈസ് പൂളില്‍ നിന്ന് ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്. ഫൈനലിസ്റ്റുകള്‍ക്ക് എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനുള്ള ഡിസ്ട്രിക്ട് കളകടേഴ്‌സ് ട്രോഫി ലഭിക്കും. ജില്ലാ ചാമ്പ്യന്മാര്‍ക്ക് സംസ്ഥാനതല ഫൈനലിലേക്ക് യോഗ്യത ലഭിക്കും. 

രജിസ്‌ട്രേഷന്‍ ഫോം ലിങ്ക് : https://forms.gle/eaE3imxwNkpUVXZG8 ഫോണ്‍: 7907635399, 9495470976. മെയില്‍: iqakeralsqc@gmail.com. 

(പി.ആര്‍/എ.എല്‍.പി/115)

date