Skip to main content

മോഡൽ പാർലമെന്റും ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പും നാളെ (13) മുതൽ തിരുവനന്തപുരത്ത്

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡൽ പാർലമെന്റ് മത്സരങ്ങളുടെ വിജയികൾ പങ്കെടുക്കുന്ന മോഡൽ പാർലമെന്റും സംസ്ഥാനതല ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പും 2025 ജനുവരി 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കും. ജനുവരി 13 തിങ്കളാഴ്ച രാവിലെ 9.30 ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളിൽ വച്ച് മോഡൽ പാർലമെന്റിന്റെ റിപ്പീറ്റ് പെർഫോമൻസും11 മണിക്ക് അനുമോദന സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. അനുമോദന സമ്മേളനം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി  എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യം. ചടങ്ങിൽ തിരുവനന്തപൂരം എം.എൽ.എ അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്ഡോ. ശശി തരൂർ എം.പിമേയർ  ആര്യ രാജേന്ദ്രൻപാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമിഎസ്.ആർ ശക്തിധരൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പിൽ സ്പീക്കർ എ.എൻ. ഷംസീർഎ.എ. റഹിം എം.പികേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ.ജെ. പ്രഭാഷ്പ്രശസ്ത ഭരതനാട്യം നർത്തകി ഡോ. രാജശ്രീ വാരിയർമാധ്യമപ്രവർത്തക കെ. കെ. ഷാഹിനതിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മനോരോഗ വിദഗ്ധൻ ഡോ.അരുൺ ബി. നായർമലയാളം മിഷൻ മുൻ മേധാവിപ്രൊഫസർ ഡോ.സുജ സൂസൻ ജോർജ്സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർഅഡ്വ. പ്രദീപ് പാണ്ടനാട് തിരുവനന്തപുരം ജോയിന്റ് എക്‌സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ക്യാമ്പ് 15ന് വൈകിട്ട് സമാപിക്കുമെന്ന് ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ബിവീഷ് യു.സി അറിയിച്ചു.

പി.എൻ.എക്സ്. 171/2025

date