Skip to main content

ഇലക്ട്രോണിക് വീൽ ചെയറിന് അപേക്ഷ ക്ഷണിച്ചു

രാജ്മോഹൻ ഉണ്ണിത്താൻ എം.പി യുടെ പ്രാദേശിക വികസന നിധിയായ എംപിലാഡ്സിൽ നിന്നും മാടായി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 ൽ താമസിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി വൈകല്യമുള്ള രണ്ട് പേർക്ക് ഇലക്ട്രോണിക് വീൽ ചെയർ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇലക്ട്രോണിക് വീൽ ചെയർ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ലഭിച്ചിട്ടില്ലെന്ന് സി.ഡി.പിയിൽ നിന്നുള്ള സാക്ഷ്യപത്രവും സഹിതം കണ്ണൂർ സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ സാമൂഹ്യ നീതി ഓഫിസിൽ ജനുവരി 17ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം. ഫോൺ - 8281999015, 0497 2997811 

date