Post Category
അസാപ് കേരളയിലൂടെ പ്രഫഷണൽ സ്കിൽ പരിശീലനം
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള ജനുവരിയിൽ ആരംഭിക്കുന്ന മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. മൂന്ന് മാസത്തെ കോഴ്സിന് (480 മണിക്കൂർ) പ്രവേശനം സൗജന്യമാണ്. 10-ാം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ യോഗ്യതയുള്ള പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് അപേക്ഷിക്കാം.
18 നും 35 നും മദ്ധ്യേ പ്രായമുള്ളവ രായിരിക്കണം. ഓഫ്ലൈൻ റെസിഡൻഷ്യൽ രീതിയിലാണ് കോഴ്സ്.
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടി, കിൻഫ്ര ഐ ഐ ഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള - 679301 ആണ് പരിശീലന കേന്ദ്രം. താൽപര്യമുള്ളവർ https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. ഫോൺ - 9495999667
date
- Log in to post comments