Skip to main content

നാലായിരത്തിലേറെ അവസരങ്ങള്‍; ഗ്ലോബല്‍ ജോബ് ഫെയറിന് പ്രൗഢസമാപനം

നാലായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ക്കുള്ള വാതില്‍തുറന്ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബ്രാന്‍ഡ് ബേ മീഡിയയുടെ സഹകരണത്തോടെ നടത്തിയ ഗ്ലോബല്‍ ജോബ് ഫെയര്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വിദേശത്തും സ്വദേശത്തുമുള്ള 75 കമ്പനികള്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ പന്ത്രണ്ടായിരത്തോളം ഉദ്യോഗാര്‍ഥികൾ പങ്കെടുത്തു. വിദ്യാഭ്യാസം, റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ടെക്നോളജി, ഓട്ടോ മൊബൈല്‍, ടൂറിസം, ആര്‍ക്കിടെക്ച്ചര്‍, എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങി മുപ്പതിലേറെ മേഖലകളിലായാണ് നിരവധി തൊഴില്‍ അവസരങ്ങള്‍ തുറന്നുവെച്ചതെന്ന് മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞു. അഞ്ഞൂറിലേറെ പേരെ കമ്പനികള്‍ നേരിട്ട് തെരഞ്ഞെടുത്തു. രണ്ടായിരത്തോളം പേരെ വിവിധ ഒഴിവുകളിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. നിരവധി കമ്പനികള്‍ അടുത്ത ദിവസങ്ങളിലായി ഫൈനല്‍ സ്‌ക്രീനിങ്ങിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡേപെക്, ജില്ലാ വ്യവസായ കേന്ദ്രം, സി-ഡിറ്റ്, എന്‍യുഎല്‍എം തുടങ്ങിയ സ്ഥാപനങ്ങളും ജോബ് ഫെയറിൽ പങ്കെടുത്തു. നിര്‍മിത ബുദ്ധിയുടെ ലോകം: തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍, കോര്‍പറേറ്റ് വിജയത്തിലേക്കുള്ള യാത്ര, വിപണിയുമായി പൊരുത്തപ്പെടുന്ന വൈദഗ്ധ്യവും വിഷയങ്ങളിൽ സെഷനുകളും നടന്നു. സമാപന സമ്മേളനം രാജ്യസഭാംഗം അഡ്വ. പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സി അനില്‍കുമാര്‍, കേരള ഫിഷ് മെര്‍ച്ചന്റ് അസോസിയേഷന്‍ കെ മുഹമ്മദ് ആര്‍എംഎ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, ബ്രാന്‍ഡ്‌ബേ മീഡിയ എംഡി സൈനുദ്ദീന്‍ ചേലേരി, സിഇഒ ഷമ്മാസ് മുഹമ്മദ്കുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ പി ഷമീമ, സുരേഷ് ബാബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍, സിഎച്ച് ജുനൈബ്, കെഎന്‍ അനസ്, സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഇന്‍ ചാര്‍ജ് എംസി ജസ്വന്ത്, കേര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവർ സംസാരിച്ചു.

ദുബൈ കെഎംസിസി സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, കൗണ്‍സിലര്‍മാരായ പിവി ജയസൂര്യന്‍, പി കുഞ്ഞമ്പു, സജേഷ്‌കുമാര്‍, പ്രകാശന്‍ പയ്യനാടന്‍, ശ്രീജ ആരംഭന്‍, എസ് ഷഹീദ, കെഎം സാബിറ, സുനിഷ, കെപി അനിത, അഷ്‌റഫ് ചിറ്റുള്ളി, ബീബി, അനിത പഞ്ഞിക്കല്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

date