Post Category
ജയിലിൽ തൊഴിൽ പരിശീലനം
ജയിലിലെ തടവുകാർക്കായി തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. പാലാ സബ് ജയിലിൽ നടന്ന ചടങ്ങ് അഡീഷണൽ ജില്ലാ ജഡ്ജി കെ.പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷൻ ഓഫീസർ സബീന ബീഗം ക്ലാസെടുത്തു. എൽ ഇ ഡി ബൾബിൻറെ നിർമ്മാണ പരിശീലനമാണ് തെരഞ്ഞെടുക്കപ്പെട്ട അന്തേവാസികൾക്ക് നൽകിയത്. ജയിൽ സൂപ്രണ്ട് പി.എം. കമാൽ അധ്യക്ഷത വഹിച്ചു.
പാലാ ഗവൺമെൻ്റ് പോളിടെക്നിക്കും അലുംനി അസോസിയേഷനും ചേർന്നൊരുക്കിയ പരിശീലനത്തിന് ആനി എബ്രഹാം,
ഫാ. ജെയിംസ് പെരുന്നോളി,
റിനു ബി ജോസ് ,ബിനു ബിആർ ,അജിത്ത് ,രവികുമാർ,സെലിൻ റോയ്,
അരുൺരാജ് ,എം കെ. അഷറഫ്
അനൂപ് റോയ്, അമൽ പി. ജാനിസ് ,ആൽവിൻ അജി,കെ.ആർ. അമൽ,രാഹുൽ ഹരിദാസ്
എന്നിവർ നേതൃത്വം നൽകി.
date
- Log in to post comments