Skip to main content

പുഷ്പോത്സവം: അടുക്കള പച്ചക്കറി തോട്ടം - പൂന്തോട്ട മത്സര ഫലം

കണ്ണൂർ പുഷ്പോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അടുക്കള പച്ചക്കറി തോട്ടം, പൂന്തോട്ട മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. ഹോം ഗാർഡൻ (വലുത്) കാറ്റഗറിയിൽ ശോഭന വിജയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലാലു രാധാകൃഷ്ണൻ രണ്ടാമതും യമുന സുരേഷ് ബാബു മൂന്നാമതും എത്തി. ഹോം ഗാർഡൻ (ചെറുത്) മത്സരത്തിൽ എ.സി രമണി ടീച്ചർക്കാണ് ഒന്നാം സ്ഥാനം. മിനി ഉണ്ണികൃഷ്ണനും പ്രഭ രഞ്ജിത്തും രണ്ടാം സ്ഥാനവും മല്ലിക നമ്പ്യാർ, ദീപ പ്രദീപ് മൂന്നാം സ്ഥാനവും നേടി. 

അടുക്കള തോട്ടം (വലുത്) കാറ്റഗറിയിൽ ആർ ശാമിൻ ഒന്നാമതെത്തി. സീന, പി.വി ഷൈജു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  

അടുക്കള തോട്ടം (ചെറുത്) മത്സരത്തിൽ

ഇ.കെ ജീവൻ ഒന്നാം സ്ഥാനം നേടി. 

ലക്ഷ്മി രണ്ടാമതും മുഹമ്മദലി, അജിത എന്നിവർ മൂന്നാമതും എത്തി.

date