Post Category
ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനോടനുബന്ധിച്ച് "വലിച്ചെറിയൽ വിരുദ്ധ വാരാചരണം" ഭാഗമായി ഗവൺമെൻറ് എൻജിനീയറിങ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ചെറുതോണി ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മാലിന്യം പൊതു നിരത്തിൽ വലിച്ചെറിയുകയോ കത്തിക്കയോ ചെയ്യരുത് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് നടത്തിയ പരിപാടി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോ ബൈജു ശശിധരൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കൂട്ടിയിടുകയോ ചെയ്താൽ ഉണ്ടാകുന്ന ശിക്ഷയും ഈടാക്കുന്നു തുകയും 'കുറിച്ചുള്ള വിവരങ്ങൾ ചെറുതോണിയിലെ 'വ്യാപാര സ്ഥാപനങ്ങളിൽ കയറി ബോധവൽക്കരണം നടത്തി.പ്രൊഫസർ ഫിലുമോൻ ജോസഫ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പരിപാടികൾക്ക് നേതൃത്വം നൽകി.
date
- Log in to post comments