കുഞ്ചിപ്പെട്ടി അരി ബ്രാന്‍ഡ് നാടിന് സമര്‍പ്പിച്ചു
കട്ടമുടിക്കുടി പാടശേഖരത്തില്‍ വിളഞ്ഞ നെല്ല് ഇനിമുതല്‍ കുഞ്ചിപ്പെട്ടി അരി എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തും. ബ്രാന്‍ഡ് ചെയ്ത അരിയുടെ ആദ്യ പാക്കറ്റ് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു പാടശേഖരസമിതി പ്രതിനിധികളില്‍ നിന്നും ഏറ്റുവാങ്ങി. അരിയുടെ ലോഗോയും പ്രകാശനം ചെയ്യപ്പെട്ടു. തട്ടേക്കാട് ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചടങ്ങ് നടന്നത്.
നെല്ല് വ്യാവസായിക അടിസ്ഥാനത്തില്‍ സംസ്കരിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉടന്‍ ആരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ അരി വിപണിയില്‍ ലഭ്യമാകും. പാടശേഖരത്തെ യന്ത്രവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 7 ലക്ഷം രൂപയുടെ വിവിധ കാര്‍ഷിക യന്ത്രങ്ങളുടെ പദ്ധതി ഉടന്‍ നടപ്പിലാക്കും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
പരിപാടിയില്‍ ഊരു മൂപ്പനും മുതുവാന്‍ സമുദായ സംഘടനാ സംസ്ഥാന പ്രസിഡണ്ടുമായ പാല്‍രാജ്,
പാടശേഖരസമിതി പ്രസിഡണ്ട് ജയേഷ് വനരാജന്‍, മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് അനൂപ് ആര്, ഹരിത കേരളം മിഷന് പ്രോജക്ട് അസോസിയേറ്റ് ജിഷ്ണു എം എന്നിവര്‍ പങ്കെടുത്തു.
- Log in to post comments