Post Category
ചാലക്കുടി താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്; 582 അപേക്ഷകള്‍ പരിഗണിച്ചു
ചാലക്കുടി രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ ചാലക്കുടി താലൂക്ക് തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ 582 അപേക്ഷകള്‍ പരിഗണിച്ചു. ഓണ്‍ലൈനായി 321 അപേക്ഷകളും നേരിട്ട് 261 അപേക്ഷകളും ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച 321 അപേക്ഷകളില്‍ 182 അപേക്ഷകള്‍ പരിഗണിച്ചു. 114 അപേക്ഷകര്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജനെ നേരില്‍ കണ്ടും പരാതികള്‍ ബോധിപ്പിച്ചു.
അദാലത്തില്‍ 261 അപേക്ഷകള്‍ പുതുതായി സ്വീകരിച്ചതില്‍ 35 അപേക്ഷകര്‍ മന്ത്രിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു. അദാലത്തില്‍ മന്ത്രിയോടൊപ്പം എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, എ.ഡിഎം, സബ് കളക്ടര്‍, അസി. കളക്ടര്‍, വിവിധ വകുപ്പുകളിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
date
- Log in to post comments