പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കെ.ടി മുഹമ്മദ് തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ച പി. ജയചന്ദ്രന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു അക്കാദമിയില്‍ പൊതുദര്‍ശനം. കേരളത്തിന്റെ സാംസ്കാരിക ലോകം ഒന്നാകെ അക്കാദമിയിലേക്ക് ഒഴുകിയെത്തി.
റവന്യു വകുപ്പ് മന്ത്രി കെ. രാജന്, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു, എം.എല്‍എമാരായ പി. ബാലചന്ദ്രന്, എ.സി മൊയ്തീന്, മുരളി പെരുനെല്ലി, വി.കെ ശ്രീകണ്ഠന് എം.പി, തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ്, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, അക്കാദമി വൈസ് ചെയര്മാന് പി.ആര്. പുഷ്പവതി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍, കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. രാജേഷ്കുമാര്‍, കേരള ഫോക്ലോര് അക്കാദമിക്കുവേണ്ടി പെരിങ്ങോട് ചന്ദ്രന്, സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
- Log in to post comments