Post Category
തൊഴിൽ നവീകരണത്തിന് ധനസഹായം: അപേക്ഷ തീയതി നീട്ടി
തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികൾ പ്രകാരം ബാർബർഷോപ്പ് നവീകരണ ധനസഹായം, പരമ്പരാഗതമായി മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്തുവരുന്ന സമുദായങ്ങൾക്കുള്ള ധനസഹായം, പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം എന്നിവയ്ക്കായ് B-win Portal മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25 വരെ ദീർഘിപ്പിച്ചു.
പി.എൻ.എക്സ്. 185/2025
date
- Log in to post comments