Skip to main content

അപേക്ഷ തീയതി നീട്ടി

        സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ്- ഡിപ്ലോമ-അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചു. പ്രോഗ്രാമുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033, ഫോൺ: 0471 2325101, 8281114464, ഇ മെയിൽ: keralasrc@gmail.com, വെബ്സൈറ്റ്: www.srccc.in / www.src.kerala.gov.in .

പി.എൻ.എക്സ്. 186/2025

date