Skip to main content

ഏകദിന ശില്‍പ്പശാല നടത്തി

തൃശ്ശൂര്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം ആന്‍ഡ് രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍ ശില്‍പശാലയുടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെ.എസ്.കെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മിനി വി.കെ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ആര്‍ ബി എസ് കെ മാനേജര്‍ നീനാ മനോഹരന്‍ സ്വാഗതവും ജൂനിയര്‍ കണ്‍സള്‍ട്ടണ്ട് (ആര്‍ബിഎസ്സ്‌കെ) നിത്യാ സാനി നന്ദിയും പറഞ്ഞു.  

ശില്‍പശാലയില്‍ ആര്‍ കെ എസ്സ് കെ സംബന്ധിച്ച് ആര്‍ കെ എസ്സ് കെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, ആര്‍ ബി എസ് കെ സംബന്ധിച്ച് ആരോഗ്യകേരളം തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍, ആര്‍ ബി എസ്സ് കെ മാനേജര്‍ നീനാ മനോഹരന്‍, ജൂനിയര്‍ കണ്‍സള്‍ട്ടണ്ട് (ആര്‍ ബി എസ്സ് കെ ശ്രീമതി നിത്യാ സാനി എന്നിവരും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി സംബന്ധിച്ച് ജില്ലാ ഓഫീസര്‍ റെനി കുര്യാക്കോസും ക്ലാസ്സുകള്‍ നയിച്ചു. ശില്‍പശാലയുടെ ഭാഗമായി നവജാത ശിശു സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ വീഡിയോ മത്സരമായ ഉണ്ണിക്കൊരു താരാട്ടില്‍ വിജയികളായ ദമ്പതികള്‍ ദിയാമോള്‍, ജിബിന്‍, അനുഷ, അക്ഷയ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും വിതരണം ചെയ്തു.

തൃശ്ശൂര്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കമ്മിഷണര്‍ ഓഫ് പോലീസ്, എക്സൈസ്, വിമുക്തി, സ്‌പോര്‍ട്‌സ് കൌണ്‍സില്‍, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട്, കുടുംബശ്രീ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ശില്‍പ്പശാല നടത്തിയത്.

date