ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനം: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
കേരളത്തിലെ ഗവൺമെന്റ് ഫാർമസി കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2024-25 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cee.kerala.gov.in ലെ 'B.Pharm (LE)2024-Candidate Portal' എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്സ്‌വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച ശേഷം ഹോം പേജിൽ ലഭ്യമായ 'Option Registration' എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ജനുവരി 17 വൈകിട്ട് മൂന്നുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. (പ്രോസ്‌പെക്ടസ് ക്ലോസ് 11 കാണുക). ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കില്ല. തപാൽ, ഫാക്‌സ് എന്നിവ മുഖേനയോ നേരിട്ടോ സമർപ്പിക്കുന്ന ഓപ്ഷനുകൾ യാതൊരു കാരണവശാലും പരിഗണിക്കില്ല. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പ്രോസ്‌പെക്ടസ് എന്നിവയ്ക്കും വിശദ വിവരങ്ങൾക്കും www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ: 0471-2525300.
പി.എൻ.എക്സ്. 197/2025
- Log in to post comments