Post Category
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു; ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍നിന്നും വിരമിച്ചവരെയും പരിഗണിക്കും.
പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി 27ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് സേവന സമയം. ഫോണ്‍ - 0468 2322762.
date
- Log in to post comments