Skip to main content

അറിയിപ്പുകൾ -1

 

വാഹനഗതാഗതം പൂർണമായി നിരോധിച്ചു 

 

തെരുവത്ത്കടവ്- കാരാട്ടുപാറ റോഡിന്റെ എഫ്ഡിആർ  പ്രവൃത്തികൾ ചെയ്യുന്നതിനാൽ ഇന്ന് (ഫെബ്രവരി 12) മുതൽ  പ്രവൃത്തി തീരുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. 

 

അഡ്വാൻസ്ഡ് ജേണലിസത്തിൽ വിവിധ കോഴ്‌സുകൾ

 

കെൽട്രോൺ നടത്തുന്ന മാധ്യമ  കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ എന്നീ  കോഴ്‌സുകളിലേക്ക്  പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക്  ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് പുതിയ ബാച്ചുകൾ ആരംഭിക്കുന്നത്.  പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ടിതമായ ജേണലിസം, വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്,  ഇൻഫോപ്രെണർഷിപ്പ്  തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ഇന്റേൺഷിപ്പ്, മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഫോൺ: 9544958182.  

 

 ടെണ്ടർ

 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വനിത ഫിറ്റ്‌നെസ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള, ജിഎസ്ടി  ഉള്ള സ്ഥാപനങ്ങൾ /വ്യക്തികൾ/ സർക്കാർ/ അക്രെഡിറ്റഡ് ഏജൻസികളിൽ നിന്ന് മുദ്രവെച്ച മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 24 ഉച്ച രണ്ട് മണി. 2.30 ന് ടെണ്ടർ തുറക്കും. ഫോൺ: 0495-2966305, 9497658860. 

 

എൽ പി സ്കൂൾ ടീച്ചർ അഭിമുഖം

 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ: 709/2023) തസ്തികയിലേക്ക്  2024 ഡിസംബർ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും വൺ ടൈം വെരിഫിക്കേഷൻ  പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള (ഒന്നാം ഘട്ടം) അഭിമുഖം ഫെബ്രുവരി 12,13, 14 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ച 12 വരെ  കേരള പി എസ് സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളിൽ  നടത്തും. 

ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തീയ്യതിയിലും അഭിമുഖത്തിന് ഹാജരാകണം.  ഉദ്യോഗാർത്ഥികൾ പരിഷ്‌കരിച്ച കെ ഫോറം  (Appendix-28) പി എസ് സി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം.  അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495-2371971.

date