Post Category
ബാലുശ്ശേരിയിൽ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡിലെ കുന്നത്ത് അംഗനവാടി- മുല്ലോളിത്തറ റോഡ്, പിലാച്ചേരി-പറമ്പത്ത് റോഡ് എന്നിവയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തത്.
ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് കുന്നത്ത് അംഗനവാടി- മുല്ലോളിത്തറ റോഡ് നവീകരണ പ്രവർത്തി നടത്തിയത്. 2,60000 രൂപ ചെലവഴിച്ചാണ് പിലാച്ചേരി-പറമ്പത്ത് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്.
വാർഡ് മെമ്പർ വിജേഷ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ യൂസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡി ബി സബിത, രാഷ്ട്രീയ പാർട്ടിയെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments