Skip to main content

വയോജന കായികമേള

ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ പഞ്ചായത്തും സംയുക്തമായി മാര്‍ച്ച് 1,2 തിയ്യതികളിൽ നെയ്യാറ്റിന്‍കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 60 വയസിന് മുകളില്‍ പ്രായമുള്ളവർക്കായി വയോജന കായികമേള സംഘടിപ്പിക്കുന്നു.

ജില്ലയില്‍ നിന്നുള്ള വയോജനങ്ങള്‍ക്ക് മാത്രമാണ് കായികമേളയില്‍ പങ്കെടുക്കാനാൻ അവസരം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 23ന് മുമ്പ് vayojanakalakayikamela@gmail.com എന്ന മെയില്‍ ഐഡിയിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖകള്‍ എന്നിവയും സമര്‍പ്പിക്കണം. ഫോൺ:  0471- 2343241.

date