Post Category
ഇ-ലേലം നടത്തുന്നു
വനം വകുപ്പ്, തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഇ-ലേലം നടത്തുന്നു. തേക്ക്, മറ്റു തടികള്‍ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്.
തേക്കിന് 50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് സമര്‍പ്പിക്കേണ്ടത്. തെന്മല, അച്ചന്‍കോവില്‍ തടി ഡിപ്പോകളില്‍ മാര്‍ച്ച് 6നും മുള്ളുമല, അച്ഛന്‍കോവില്‍ ഡിപ്പോകളിൽ 15നും അച്ചന്‍കോവില്‍, ആര്യങ്കാവ് തടി ഡിപ്പോകളില്‍ 24നും കുളത്തൂപ്പുഴ, മുള്ളുമല എന്നിവിടങ്ങളിൽ 29നുമാണ് ഇ-ലേലം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകള്‍, തിരുവനന്തപുരം തടി ഡിപ്പോ ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്: ഫോൺ: 0471-2360166. രജിസ്ട്രേഷനായി www.mstceccomerce.com, www.forest.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.
date
- Log in to post comments