Post Category
അദാലത്ത് സംഘടിപ്പിച്ചു
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലാ ഓഫീസില്‍ സംഘടിപ്പിച്ച അദാലത്തില്‍ 24 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു.മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നും വായ്പ എടുത്ത് മരണപ്പെടുകയോ മാരക അസുഖം ബാധിക്കുകയോ ചെയ്തവരുടെ വായ്പകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് അദാലത്ത് സംഘടിപ്പിച്ചത്. 24 വായ്പ്പകളിലെ തിരിച്ചടവിലാണ് ഇളവ് അനുവദിച്ചത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ. പ്രസാദ് , ഡയറക്ടര്‍മാരായ അഡ്വ. പി പി ഉദയകുമാര്‍, ടി.ഡി ബൈജു, വി പി കുഞ്ഞി കൃഷ്ണന്‍, കമ്പനി സെക്രട്ടറി എസ് സുജിത് ,അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ സി. ആര്‍ ബിന്ദു, എം ടി .മുഹമ്മദ് ഹനീഫ,അസിസ്റ്റന്റ് മാനേജര്‍മാരായ ടി ബാബു, സി എസ് വിനോദ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments