കുടുംബശ്രീ ഫുഡ് ഫെസ്റ്റ്: മന്ത്രി വി അബ്ദുറഹ്‌മാന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ സംഘടി പ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവലിന് ഇന്ന് (വെള്ളി) വാഴക്കാട് പണിക്കാരപുറായ സ്റ്റേഡിയത്തില്‍ തുടക്കമാകും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ മേള ഉദ്ഘാടനം ചെയ്യും. ഇന്ന് മുതല്‍ 18 വരെ അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയില്‍ 10 ലൈവ് ഭക്ഷ്യ സ്റ്റാളുകളും 20 വിപണന സ്റ്റാളുകളുമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ആറുലക്ഷം രൂപയുടെ ഫുഡ് കൂപ്പണുകള്‍ ഇതിനകം വിറ്റു കഴിഞ്ഞു. ആദ്യ ദിവസം മുതല്‍ മേളയില്‍ വിവിധ കുക്കറി ഷോകളും സെമിനാറുകളും കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭാംഗങ്ങളുടെയും കലാപരിപാടികളും സാംസ്‌കാരിക സമ്മേളനങ്ങളും അരങ്ങേറും. മായം കലരാത്ത ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ വരുന്നവര്‍ക്ക് വനസുന്ദരി ഹെര്‍ബല്‍ ചിക്കന്‍, കൊണ്ടോട്ടി ചിക്കന്‍, കരിഞ്ചീരക കോഴി, ചിക്കന്‍ ചീറിപ്പാഞ്ഞത് തുടങ്ങിയ രുചി വിഭവങ്ങളും ഗുണമേന്മയുള്ള ഉത്പന്നങ്ങളും മേളയില്‍ ലഭിക്കും.
- Log in to post comments