മലപ്പുറത്ത് 17 ന് വിവരാവകാശ ശില്പശാല എല്ലാ താലൂക്കുകളിലും വിവരാവകാശ കമ്മീഷൻ സെമിനാറുകൾ നടത്തും
സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ എല്ലാ താലൂക്കുകളിലും സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. ഇതിൻ്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 17 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് സിവിൽ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ന്യൂനപക്ഷക്ഷേമ - കായിക - വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. പി.ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരായ ഡോ. എ. അബ്ദുല്‍ ഹക്കീം മുഖ്യ പ്രഭാഷണവും അഡ്വ. ടി.കെ. രാമകൃഷ്ണന്‍ വിഷയാവതരണവും നടത്തും. ജില്ലാ കലക്ടര്‍ വി.ആര്‍.വിനോദ് ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് ചര്‍ച്ചയും ചോദ്യോത്തര വേളയും ഉണ്ടാകും.
മലപ്പുറം ജില്ലാ ആസ്ഥാനത്തെയും ഏറനാട് താലൂക്ക്പരിധിയിലെയും മാത്രം ഓഫീസുകളിലെ വിവരാധികാരികളും ഒന്നാം അപ്പീല്‍ അധികാരികളും അസിസ്റ്റന്റ് എസ്.പി.ഐ.ഒ മാരും സെമിനാറില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
- Log in to post comments