വിജ്ഞാനകേരളം: അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് തൊഴിൽ നൽകും: ഡോ. ടി.എം തോമസ് ഐസക്ക്
*വിജ്ഞാന ആലപ്പുഴ മെഗാതൊഴില്‍ മേളയ്ക്ക് മുന്നോടിയായി വെര്‍ച്ച്വല്‍ ഇന്റര്‍വ്യൂ സംഘടിപ്പിച്ചു
വിജ്ഞാന കേരളം പദ്ധതിയിലൂടെ അടുത്ത വർഷം അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് തൊഴില്‍ നൽകുമെന്ന് മുൻ ധനകാര്യ വകുപ്പ് മന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ഡോ. ടി.എം തോമസ് ഐസക്ക് പറഞ്ഞു. ഫെബ്രുവരി 15ന് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴില്‍മേളക്ക് മുന്നോടിയായി സംഘടിപ്പിച്ച വെര്‍ച്വല്‍ ഇന്റര്‍വ്യൂ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 25000 വിദ്യാർഥികൾക്ക് നൈപുണ്യ വികസന പരിശീലനം നൽകി കൊണ്ടിരിക്കുകയാണെന്നും വരുന്ന മെയ് മാസം ഇതില്‍ നിന്നുള്ളവര്‍ക്ക് ജോലിക്കുള്ള ഓഫർ ലെറ്ററുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മെഗാ തൊഴിൽ മേളക്ക് ശേഷം എല്ലാ മാസവും ഒന്നോ രണ്ടോ തൊഴിൽമേളകൾ വീതം സംഘടിപ്പിക്കുമെന്നും വരുന്ന നാല് മാസത്തിനുള്ളിൽ ജില്ലയിൽ 10000 പേർക്ക് കൂടി തൊഴിലുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി. കോളേജ് നടന്ന ചടങ്ങില്‍ എച്ച് സലാം എംഎല്‍എ അധ്യക്ഷനായി. വിജ്ഞാന കേരളം പദ്ധതിയിലൂടെ അഭിമാനകരമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും ജോലി ഉറപ്പാക്കുക മാത്രമല്ല അതിന് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിനും പദ്ധതി വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും എം എൽ എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിനു ഐസക് രാജു, എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ റിയാസ്, ഗീതാ ബാബു, നികേഷ് തമ്പി, വി ഉത്തമൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ദേവദാസ്, എസ് ഡി കോളേജ് പ്രിൻസിപ്പൽ ഡോ. കെ എച്ച് പ്രേമ, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, വിജ്ഞാന ആലപ്പുഴ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സി കെ ഷിബു എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം എസ് ഡി കോളേജിൽ ഒരുക്കിയ വെർച്ച്വൽ ഇൻ്റർവ്യൂ വേദി ഡോ. തോമസ് ഐസക്കും എച്ച് സലാം എം എൽ എ യും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സന്ദർശിച്ചു. വെള്ളിയാഴ്ച നടന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് ആലപ്പുഴ ജില്ലയ്ക്ക് പുറമെ സംസ്ഥാനത്തെ 13 ജില്ലകളിലും കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്തിൻ്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേള ഫെബ്രുവരി 15 ന് സംഘടിപ്പിക്കുന്നത്.
(പിആർ/എഎൽപി/451)
- Log in to post comments