കുണ്ടംകുളം തോട്ടേക്കോട് റോഡ് നാടിന് സമർപ്പിച്ചു
ചേലക്കര പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച കുണ്ടംകുളം തോട്ടേക്കോട് റോഡിൻ്റെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എം പി നിർവഹിച്ചു. ചേലക്കരയിൽ നിന്നുള്ള മുൻ എംഎൽഎ യും മന്ത്രിയും ആയ കെ. രാധാകൃഷ്ണൻ്റെ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ്, ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ എന്നിവർ മുഖ്യാതിഥികളായി.
ചേലക്കര ഗ്രാമ പഞ്ചായത്ത് 17 ാം വാർഡിൽ മലയോര മേഖലയായ തോട്ടേക്കോട് ഒരു കിലോമീറ്റർ ദൂരത്തിൽ നിർമ്മിച്ച റോഡിൽ കലുങ്ക് അടക്കമുള്ള നിർമാണ പ്രവൃത്തിയാണ് പൂർത്തിയാക്കിയത്. തദ്ദേശ സ്വയം ഭരണ വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയർ സ്മിത പി ജെ റിപ്പോർട്ട് അവതരണം നടത്തി. വാർഡ് മെമ്പർ സുജാത അജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. ആർ മായ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എച്ച് ഷലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. കെ. ശ്രീവിദ്യ എന്നിവർ സന്നിഹിതരായി. അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ദീപ്തി കെ നന്ദി രേഖപ്പെടുത്തി.
- Log in to post comments