Skip to main content

അറിയിപ്പുകൾ 

ക്വട്ടേഷന്‍ ക്ഷണിച്ചു 

കോഴിക്കോട്  സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലേക്ക് നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. (നം. 32/2024-25). 

ക്വട്ടേഷന്‍  പ്രിന്‍സിപ്പാള്‍,  സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ്, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് - 673005 എന്ന വിലാസത്തില്‍ അയക്കണം. 

2025 മാര്‍ച്ച് 10 ന് ഉച്ച രണ്ട് മണിക്കകം ക്വട്ടേഷന്‍  സമര്‍പ്പിക്കണം അന്ന് വൈകീട്ട് മൂന്നിന്  ക്വട്ടേഷന്‍  തുറക്കും.
വിശദാംശങ്ങൾക്ക് www.geckkd.ac.in. 

 സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു 

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (പാര്‍ട്ട്  II-  റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം.504/2023) തസ്തികയുടെ  സാധ്യതാ പട്ടിക കേരള പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

 സരസ് മേള -ക്വട്ടേഷന്‍ 

കുടുംബശ്രീ ജില്ലാമിഷന്‍ സരസ് മേളയുടെ ആവശ്യത്തിലേക്കായി പ്രതിമാസ വാടകക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ഡ്രൈവര്‍ ഒഴികെ ഒരു എ സി കാര്‍ (7 സീറ്റ്) നല്‍കുവാന്‍ തയ്യാറുള്ള ടാക്സി ആയി രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍  ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷന്‍ മാര്‍ച്ച് ആറിന് വൈകീട്ട് മൂന്നിനകം കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ അന്ന് വൈകീട്ട് നാലിന് തുറക്കും. ഫോണ്‍ - 0495 2373678. 

date