ഉല്ലാസ് പദ്ധതി; സംഘാടക സമിതി നാലിന്
കേരള സംസ്ഥാന സാക്ഷരത മിഷന്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ' ഉല്ലാസ് ' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം മാര്‍ച്ച് നാലിന് നടക്കും.
ജില്ലാ പഞ്ചായത്ത് കോൺഫറന്‍സ് ഹാളില്‍ രാവിലെ 11 മണിക്ക് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പദ്ധതി നടപ്പാക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷര്‍, സെക്രട്ടറിമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, സാക്ഷരത സമിതി അംഗങ്ങള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സാക്ഷരത പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നതിനും അടിസ്ഥാന സാക്ഷരത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി പഠിതാവിന് തുടര്‍ പഠന അവസരമൊരുക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് മണിക്ക് നടക്കുന്ന ജില്ലാ തല സര്‍വ്വേ പരിശീലനത്തില്‍ തെരഞ്ഞെടുത്ത തുല്യത ക്ലാസ് ലീഡര്‍മാരും പങ്കെടുക്കും.
- Log in to post comments