Post Category
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
വിവിധ കാരണങ്ങളാൽ 01/01/1995 മുതൽ 31/12/2024 വരെയുള്ള കാലയളവിൽ യഥാ സമയം പുതുക്കാത്തതിനാൽ രജിസ്ട്രേഷൻ റദ്ദായ ഉദ്യോഗാർത്ഥികൾക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമനം ലഭിച്ച് യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാതിരുന്നവർക്കും സീനിയോറിറ്റി പുനഃസ്ഥാപിച്ച് നൽകുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/94 മുതൽ 09/2024 വരെയുള്ള കാലാവധി രേഖപ്പടുത്തിയിട്ടുള്ളവർക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് www.eemployment.kerala.gov.in വെബ്സൈറ്റ് വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ പുതുക്കാം.
date
- Log in to post comments