Post Category
'റണ്‍ ഫോര്‍ യൂണിറ്റി'കൂട്ടയോട്ടം ശനിയാഴ്ച രാത്രി
സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്ന് ശനിയാഴ്ച രാത്രി 11 മണിക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂര്‍ കലക്ടറേറ്റില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. താവക്കര, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരികെ കലക്ടറേറ്റില്‍ സമാപിക്കുന്ന വിധമാണ് കൂട്ടയോട്ടം ക്രമീകരിച്ചിരിക്കുന്നത്.
date
- Log in to post comments