Post Category
വൺ സ്റ്റോപ്പ് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കാസർകോട് അണങ്കൂരിലുള്ള സഖി വൺ സ്റ്റോപ്പ് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ നിർദ്ദേശപ്രകാരം ദേശീയപാത നിർമ്മാണ കരാർ കമ്പനിയായ മേഘയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഫ്രിഡ്ജ്, ഇൻവർട്ടർ, ടിവി, വാട്ടർ പ്യൂരിഫയർ, മിക്സി, യുപിഎസ്, വാട്ടർടാങ്ക്, ഷെൽഫ്, തുടങ്ങിയവ ജില്ലാ കളക്ടർ
കാസർകോട് വനിത പ്രൊട്ടക്ഷൻ ഓഫീസർ പി ജ്യോതിക്ക് കൈമാറി. ചടങ്ങിൽ സഖി കേന്ദ്രത്തിലെയും വനിത പ്രൊട്ടക്ഷൻ ഓഫീസിലെയും ജീവനക്കാർ പങ്കെടുത്തു.
date
- Log in to post comments