Skip to main content

കണ്ടെന്റ് എഡിറ്റർ അപേക്ഷ തിയ്യതി മാർച്ച് 10 വരെ നീട്ടി

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10 ആണ്. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. 

പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ൽ മാർച്ച് 10 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

date